കെ.പി.സി.സി പുനസംഘടന ; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡി.സി.സി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡി.സി.സി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക പ്രതീക്ഷിക്കാം.

നേതാക്കളുടെ പട്ടിക വെട്ടിച്ചുരുക്കി 51 ആയി നിജപ്പെടുത്താൻ നേരത്തെ ചേർന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചിരുന്നു. നേതാക്കളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതാക്കളുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും. ഡ​ല്‍​ഹി​യി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.​സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ എം.​പി​മാ​രു​മാ​യി ന​ട​ത്തി​യ തു​ട​ര്‍​ച​ര്‍​ച്ച​ക​ളി​ല്‍, ഗ്രൂ​പ്​​ താ​ല്‍​പ​ര്യ​ങ്ങ​ള്‍ മാനിക്കേണ്ടി വ​രു​മെ​ന്ന്​ സു​ധാ​ക​ര​ന്‍ ത​ന്നെ പ്ര​ക​ടി​പ്പി​ച്ചു​വെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമ തീരുമാനത്തിലെത്താൻ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാൻഡിനെ കാണാൻ കെ.പി.സി.സി അധ്യക്ഷൻ തീരുമാനിച്ചത്.

സജീവഗ്രൂപ്പ് പ്രവർത്തകരെ തന്നെയാണ് ഡി.സി.സി പ്രസിഡന്റുമാരായി നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ഥാനാർത്ഥികൾ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എം.പിമാരോ എം.എൽ.എമാരോ ഡി.സി.സി പ്രസിഡന്റുമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....