സംസ്കാരം നടത്താൻ പണമില്ല ; മുത്തശ്ശന്റെ മൃതദേഹം ഫ്രിജിൽ സൂക്ഷിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : സംസ്കാരം നടത്താൻ പണമില്ലാത്തതിനാൽ മുത്തശ്ശന്റെ മൃതദേഹം ഫ്രി‍ജിനുള്ളിൽ സൂക്ഷിച്ച് യുവാവ്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ദുർഗന്ധം വമിക്കുന്നെന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അന്വേഷണത്തിൽ ഫ്രിജിൽനിന്ന് അഴുകിയ നിലയിൽ 93കാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉദ്യോഗത്തിൽനിന്ന് വിരമിച്ച മുത്തശ്ശനും കൊച്ചുമകൻ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം.

മുത്തശ്ശന്റെ പെൻഷൻ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. കിടപ്പിലായ മുത്തശ്ശൻ മൂന്നു ദിവസങ്ങൾക്കു മുൻപാണ് മരിച്ചതെന്ന് നിഖിൽ പോലീസിനോട് പറഞ്ഞു. മരണശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം കൊച്ചുമകൻ ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഫ്രിജിൽ വയ്ക്കുകയായിരുന്നു. സംസ്കാരം നടത്താൻ പണമില്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തെന്ന് 23കാരനായ നിഖിൽ അറിയിച്ചതായി പോലീസ് പറഞ്ഞു. പെൻഷൻ തുക മുടങ്ങാതിരിക്കാനാണോ നിഖിൽ ഇപ്രകാരം ചെയ്തതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...