വിദ്യാര്‍ഥിയുടെ മരണം ; കോംഗോയില്‍ ഇന്ത്യൻ സ്ഥാപനങ്ങള്‍ ആക്രമിച്ച് കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

കിന്‍ഷാസ : കോംഗോ പൗരനായ വിദ്യാര്‍ഥി കഴിഞ്ഞയാഴ്ച ബെംഗളുരുവില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് കോംഗോയില്‍ ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കു നേരെ രൂക്ഷമായ ആക്രമണം. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ വ്യാപാരകേന്ദ്രങ്ങളാണ് ആക്രമിച്ച് കൊള്ളയടിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ വസ്തുക്കളാണ് കൊള്ളയടിച്ചത്.

കോംഗോയില്‍നിന്നുള്ള ജോയല്‍ മാലു എന്ന വിദ്യാര്‍ഥിയാണ് ബെംഗളൂരുവില്‍ മരിച്ചത്. ബെംഗളൂരുവില്‍ ആഫ്രിക്കന്‍ പൗരന്മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കോംഗോയിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായത്. സ്ഥാപനങ്ങള്‍ ആക്രമിച്ച് ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ കൊള്ളയടിച്ചുവെന്നും ഒരു കാറിനു തീയിട്ടെന്നും പോലീസ് പറഞ്ഞു. രണ്ടാമതൊരു കോംഗോ പൗരനും ഇന്ത്യയില്‍ കൊല്ലപ്പെട്ടുവെന്ന തെറ്റായ വാര്‍ത്ത പരന്നതാണ് പ്രകോപനത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കോംഗോ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിനാണ് ഓഗസ്റ്റ് 1ന് ബെംഗളൂരുവില്‍ ജോയലിനെ അറസ്റ്റ് ചെയ്തത്. നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അവിടെവെച്ചാണ് മരിച്ചതെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...