വയോധികരുടെ ജീവിതനിലവാരം ; കേരളം പത്തില്‍ ഏഴാംസ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രാജ്യത്ത് അൻപതുലക്ഷത്തിൽത്താഴെ വയോധികരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ അവരുടെ ജീവിതനിലവാരസൂചികയിൽ കേരളത്തിന് ഏഴാംറാങ്ക്. ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിലെ പത്ത് സംസ്ഥാനങ്ങളിലാണ് കേരളം പിൻനിരയിലായത്. സംസ്ഥാനത്തിന്റെ സ്കോർ 51.49 ആണ്. 61.04 സ്കോറുള്ള ഹിമാചൽ പ്രദേശാണ് മുന്നിൽ. 49 പോയിന്റുള്ള ഗുജറാത്താണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സാമ്പത്തികക്ഷേമം, സാമൂഹികക്ഷേമം, ആരോഗ്യസംവിധാനം, വരുമാനസുരക്ഷ, വിദ്യാഭ്യാസനേട്ടങ്ങൾ, തൊഴിൽ, ശാരീരികസുരക്ഷ, മാനസികക്ഷേമം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കോർ നിശ്ചയിച്ചത്. 50 ലക്ഷത്തിനുമേൽ വയോധികരുള്ള സംസ്ഥാനങ്ങളിൽ രാജസ്ഥാനാണ് ജീവിതനിലവാരസൂചികയിൽ ഒന്നാമത്. തെലങ്കാന ഏറ്റവും പുറകിലും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രത്യേകഗണമായി തിരിച്ചു. മിസോറം ഒന്നാമതും അരുണാചൽ പ്രദേശ് ഏറ്റവും പിന്നിലുമാണ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ജമ്മുകശ്മീരാണ് ഏറ്റവും പുറകിൽ.

ഇന്ത്യയിലെ പ്രായമായ ജനങ്ങളുടെ ആവശ്യങ്ങളും അവസരങ്ങളും വ്യക്തമായി തിരിച്ചറിയുന്നതിനാണ് ജീവിതനിലവാരസൂചിക തയ്യാറാക്കിയത്. ഇതടിസ്ഥാനമാക്കി സംസ്ഥാനസർക്കാരുകൾക്ക് പഴയ തലമുറയ്ക്ക് സുഖപ്രദമായ ജീവിതം നൽകാൻ പ്രവർത്തിക്കേണ്ട മേഖലകൾ തിരിച്ചറിയാൻ കഴിയുമെന്നാണ് ഉപദേശകസമിതിയുടെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളിലെ സൂചികയുടെ ശരാശരി കണക്കാക്കിയാൽ 33 ശതമാനം വയോജനങ്ങൾക്കുമാത്രമാണ് സാമ്പത്തികസുരക്ഷിതത്വമുള്ളത്. 21 സംസ്ഥാനങ്ങളുടെ കുറഞ്ഞ പ്രകടനമാണ് ശരാശരി നിലവാരം താഴ്ത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ പ്രത്യേകശ്രദ്ധ നൽകി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സമിതിയുടെ നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...