പാരമ്പര്യേതര ഊര്‍ജോദ്പാദനവും ഊര്‍ജ സംരക്ഷണവും ; ദ്വിദിന സാങ്കേതിക ക്ലിനിക്ക് നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ വ്യാവസായിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പാരമ്പര്യേതര ഊര്‍ജോദ്പാദനവും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ദ്വിദിന സാങ്കേതിക ക്ലിനിക്ക് സംഘടിപ്പിക്കും. 28,29 തിരുവല്ല ഹോട്ടല്‍ തിലകില്‍ നടക്കുന്ന ചടങ്ങ് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റീനാ മാത്യു ചാലക്കുഴി, മദ്ധ്യതിരുവിതാംകൂര്‍ ലേബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഫാ.ഡോ.എബ്രഹാം മുളമൂട്ടില്‍, കെ എസ് എസ് ഐ ഐ പത്തനംതിട്ട പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ട ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, മാനേജര്‍ ലിസിയമ്മ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

28 ചൊവ്വയാഴ്ച പാരമ്പര്യേതര ഊര്‍ജോദ്പാദനത്തിന്റെ ശ്രോതസ്, വ്യവസായ മേഖലയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, സൗരോര്‍ജം ഉദ്പാദനവും സംരക്ഷണവും, വീടുകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും മേല്‍ക്കൂരകളില്‍ മേല്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കലും – വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക പദ്ധതി, ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, അജൈവ മാലിന്യങ്ങളുടെ പുന:രുല്‍പാദനം എന്നീ വിഷയങ്ങളുടെ അവതരണം നടക്കും.
29 ബുധനാഴ്ച ഇന്‍ഡസ്ട്രി 4.0 പുതിയ കാഴ്ചപ്പാടുകള്‍, ബയോ ഡീഗ്രേഡബിള്‍ പായ്ക്കിംഗ് സംവിധാനം, വ്യവസായ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌ക്കരണവും ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണവും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായ പദ്ധതികള്‍ എന്നീ വിഷയങ്ങളുടെ അവതരണം നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...