Sunday, June 30, 2024 5:27 am

എൻജിനിയറിംഗ് എൻട്രൻസ് ഇനി മുതൽ രണ്ട് തവണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും എൻജിനിയറിംഗ് പ്രവേശനത്തിന് നടത്തുന്ന ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയിൽ സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയും (കീം) അടുത്ത വർഷം മുതൽ രണ്ട് തവണ നടത്തും. ഏതെങ്കിലും ഒന്നുമാത്രമായോ, രണ്ടും കൂടിയോ എഴുതാം. ആദ്യത്തേതിന് അപേക്ഷിച്ചിട്ട് എഴുതാൻ കഴിയാത്തവർക്ക് രണ്ടാം പരീക്ഷ എഴുതാം. സ്കോർ മെച്ചപ്പെടുത്താനും എഴുതാം.ഉയർന്ന സ്കോറോ രണ്ട് പരീക്ഷകളിലെ സ്കോറിന്റെ ശരാശരിയോ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. ഏത് വേണമെന്ന് ഓപ്ഷൻ നൽകണം.ജെ.ഇ.ഇയ്ക്ക് പുറമേ, ബിരുദ ദേശീയ പ്രവേശനപരീക്ഷയും പി.ജി നീറ്റും രണ്ടു തവണ നടത്തുന്നുണ്ട്. രണ്ട് അവസരമുള്ളതിനാൽ കുട്ടികളിലെ മാനസിക സംഘർഷം ഇല്ലാതാവും.

ജൂണിൽ കൗൺസലിംഗ് പൂർത്തിയാക്കി ക്ലാസ് തുടങ്ങാൻവേണ്ടി എൻട്രൻസ് പരീക്ഷ അടുത്തവർഷം നേരത്തേയാക്കും. നടപടികൾ സെപ്തംബറിലേ തുടങ്ങും. ജനുവരിയിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓൺലൈനായി പരീക്ഷ നടത്തും. ജൂൺ പകുതിയോടെ ക്ലാസ് തുടങ്ങും.മറ്റ് എൻട്രൻസ് പരീക്ഷകളെക്കാൾ മുൻപ് നടപടികൾ പൂർത്തിയാക്കുന്നതിനാൽ കൂടുതൽ വിദ്യാർത്ഥികളെ ഇവിടെ പിടിച്ചുനിറുത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ; മത്സരത്തിൽ നിന്ന് പിന്നോട്ടില്ല, പോരാടി ജയിക്കുമെന്ന് ജോ ബൈഡൻ

0
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ സമ്മർദം....

മലബാർ രൂചി ഇനി അറേബ്യൻ മണ്ണിലും..; കാസ്കോയുടെ മലബാർ ടപ്പിയോക്ക ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി...

0
കൂത്താട്ടുകുളം: കാക്കൂർ സഹകരണ ബാങ്കിന്റെ ഭക്ഷ്യ സംസ്കരണ കമ്പനിയായ കാസ്കോയുടെ മലബാർ...

ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ ; ആരോഗ്യഗുണങ്ങൾ അറിയാം…

0
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമി ഇഡി...

0
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കളളപ്പണക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്‍റ്...