എൻജിനിയറിംഗ് എൻട്രൻസ് ഇനി മുതൽ രണ്ട് തവണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും എൻജിനിയറിംഗ് പ്രവേശനത്തിന് നടത്തുന്ന ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയിൽ സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയും (കീം) അടുത്ത വർഷം മുതൽ രണ്ട് തവണ നടത്തും. ഏതെങ്കിലും ഒന്നുമാത്രമായോ, രണ്ടും കൂടിയോ എഴുതാം. ആദ്യത്തേതിന് അപേക്ഷിച്ചിട്ട് എഴുതാൻ കഴിയാത്തവർക്ക് രണ്ടാം പരീക്ഷ എഴുതാം. സ്കോർ മെച്ചപ്പെടുത്താനും എഴുതാം.ഉയർന്ന സ്കോറോ രണ്ട് പരീക്ഷകളിലെ സ്കോറിന്റെ ശരാശരിയോ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. ഏത് വേണമെന്ന് ഓപ്ഷൻ നൽകണം.ജെ.ഇ.ഇയ്ക്ക് പുറമേ, ബിരുദ ദേശീയ പ്രവേശനപരീക്ഷയും പി.ജി നീറ്റും രണ്ടു തവണ നടത്തുന്നുണ്ട്. രണ്ട് അവസരമുള്ളതിനാൽ കുട്ടികളിലെ മാനസിക സംഘർഷം ഇല്ലാതാവും.

ജൂണിൽ കൗൺസലിംഗ് പൂർത്തിയാക്കി ക്ലാസ് തുടങ്ങാൻവേണ്ടി എൻട്രൻസ് പരീക്ഷ അടുത്തവർഷം നേരത്തേയാക്കും. നടപടികൾ സെപ്തംബറിലേ തുടങ്ങും. ജനുവരിയിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓൺലൈനായി പരീക്ഷ നടത്തും. ജൂൺ പകുതിയോടെ ക്ലാസ് തുടങ്ങും.മറ്റ് എൻട്രൻസ് പരീക്ഷകളെക്കാൾ മുൻപ് നടപടികൾ പൂർത്തിയാക്കുന്നതിനാൽ കൂടുതൽ വിദ്യാർത്ഥികളെ ഇവിടെ പിടിച്ചുനിറുത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...