ഉഷ്ണതരംഗവും കാലംതെറ്റിയുള്ള മഴയും ; മാംഗോസിറ്റിയുടെ നഷ്ടം 390 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മാമ്പൂ കണ്ട് കർഷകരും കൊതിക്കരുതെന്ന് ഓർമ്മിപ്പിച്ച ഈ മാമ്പഴക്കാലത്ത് മാംഗോസിറ്റിയുടെ നഷ്ടം 390 കോടി രൂപ!. രാജ്യത്ത് ആദ്യം മാങ്ങ ഉത്പാദിപ്പിക്കുന്ന മുതലമടയിലെ കർഷകർക്ക് ഏറ്റവും വില കിട്ടുന്ന ജനുവരി, ഫെബ്രുവരിയിൽ ഇത്തവണ ലഭിച്ചത് 10 ശതമാനം മാങ്ങ മാത്രമാണ്.ഉഷ്ണതരംഗവും കാലംതെറ്റിയ മഴയും കാരണം ഈ സീസണിലെ മൊത്തം മാങ്ങ ഉത്പാദനം 40 ശതമാനം മാത്രമായിരുന്നു. രാജ്യാന്തര വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സമയത്ത് 60ശതമാനം മാങ്ങ കുറഞ്ഞു. മികച്ച ഉത്പാദനം നടക്കുമ്പോൾ മാംഗോസിറ്റിയുടെ വിറ്റുവരവ് 650 കോടിയോളമാണ്. മഴ വൈകിയതിനാൽ മാവ്‌ പൂവിടാൻ രണ്ടുമാസം വൈകി. മാമ്പൂ വന്ന് 90 ദിവസം കഴിഞ്ഞാണ് വിളവെടുപ്പ്.

60 ദിവസത്തോളം മുതലമടയിൽ ചൂട് 40 ഡിഗ്രി ആയിരുന്നു. കൊടുംവെയിലിൽ ഉണ്ണിമാങ്ങകൾ കൊഴിഞ്ഞു. കൊഴിച്ചിൽ തടയാൻ മൈക്രോ ന്യൂട്രിയന്റും വെള്ളവും കൃത്യമായി നൽകണം. ജലക്ഷാമം രൂക്ഷമായതിനാൽ ജലസേചനവും നടന്നില്ല. ഇത് ഉത്പാദനത്തിനൊപ്പം മാങ്ങയുടെ വലിപ്പവും ഗുണവും കുറച്ചു. മുതലമടയിലെ മാങ്ങയ്ക്ക് ഗുണമേന്മ കുറവുണ്ടെന്ന പ്രചാരണം മൂലം ഉത്തരേന്ത്യൻ കച്ചവടക്കാർ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് തുടങ്ങിയിടങ്ങളിലേക്ക് പോയി. അതോടെ മുൻ വർഷങ്ങളിലെ വിലയും ലഭിച്ചില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...