ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ ആഷസ് ബഹിഷ്‌കരിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. കർശനമായ ക്വാറന്റീൻ നിയമങ്ങൾ മൂലമാണ് താരങ്ങൾ മത്സരം ബഹിഷ്കരിക്കുന്നത്.

ആഷസിന് മുൻപായി താരങ്ങൾ നാലുമാസത്തോളം ഹോട്ടൽ മുറിയിൽ തന്നെ കഴിയേണ്ടി വരും. വെയ്ൽസ് ആൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) കോവിഡുമായി ബന്ധപ്പെട്ട് കർശനമായ നിർദേശങ്ങളും നിബന്ധനകളുമാണ് താരങ്ങൾക്ക് നൽകുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് താരങ്ങൾ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സപ്പോർട്ടിങ് സ്റ്റാഫുകളും മത്സരത്തിൽ നിന്ന് പിന്മാറിയേക്കും.

നിരന്തരമായുള്ള മത്സരങ്ങൾ കാരണം ഇംഗ്ലണ്ട് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ പല താരങ്ങളും കുടുംബത്തിനൊപ്പം സമയം ചെലവിട്ടിട്ട് മാസങ്ങളായി. തുടർച്ചയായ മത്സരങ്ങളും ഹോട്ടൽ മുറികളിൽ ഒറ്റയ്ക്കുള്ള താമസവും താരങ്ങളെ മാനസികമായി തളർത്തുന്നുണ്ട്.

സീനിയർ താരങ്ങളുമായി ഇ.സി.ബി ഒരു ചർച്ച നടത്തുന്നുണ്ട്. അതിനുശേഷമാകും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക. സീനിയർ താരങ്ങളില്ലാത്ത പക്ഷം പുതുമുഖങ്ങളെ വെച്ച് മത്സരം നടത്തുമെന്ന് ഇ.സി.ബി അറിയിച്ചു. ഇന്ത്യയുമായുള്ള പരമ്പര പൂർത്തിയാക്കിയ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ഡിസംബർ എട്ടിനാണ് ആഷസ് ആരംഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...