സി.പി.എം നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളും

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‍ർ : സി.പി.എം സമ്മേളനങ്ങളിൽ നേതൃപദവിയിലേക്ക് കൂടുതൽ സ്ത്രീകളെയും യുവാക്കളെയും തെരഞ്ഞെടുക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ മുപ്പത് ശതമാനം പൂർത്തിയായ കണ്ണൂരിൽ ഇതുവരെ നാൽപത് ബ്രാഞ്ചുകളിൽ സ്ത്രീകളാണ് സെക്രട്ടറിമാർ. വരാനിരിക്കുന്ന ലോക്കൽ ഏരിയ ജില്ലാകമ്മറ്റികളിൽ സ്ത്രീകളുടെ എണ്ണം കൂടുതലുണ്ടാകും.

തുന്നൽ ജോലിക്കാരിയായ സബിത കഴിഞ്ഞ 12 കൊല്ലമായി സി.പി.എം പടന്നപ്പാലം ബ്രാഞ്ച് സെക്രട്ടറിയാണ്. ലീഗിനും കോൺഗ്രസിനും നല്ല സ്വാധീമുള്ള കണ്ണൂർ നഗരമേഖലയിൽ പാർട്ടിയെ വളർത്താൻ മുന്നിലുള്ള സബിതയെ ഇത്തവണയും സമ്മേളനം സെക്രട്ടറിയാക്കി. കണ്ണൂരിലാകെ പാർട്ടിക്ക് 3038 ബ്രാഞ്ചുകളാണുള്ളത്.

നാലുദിവസം കൊണ്ട് 1098 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കിയപ്പോൾ നാൽപ്പതിടത്ത് സ്ത്രീകളാണ് സെക്രട്ടറിമാർ. കഴിഞ്ഞ തവണ ആകെ അഞ്ചുപേരുള്ളിടത്താണ് ഈ വർധന. വനിതാ അംഗത്തിന് മുഴുവൻ സമയ പ്രവർത്തനത്തിന് സന്നദ്ധതയും പ്രാപ്തിയും ഉണ്ടെങ്കിൽ അവരെ ബ്രാ‌ഞ്ചിന്റെ സെക്രട്ടറി ആക്കണമെന്ന പൊതു മാർഗ നിർദ്ദേശം ഇത്തവണ ഉണ്ട്. ഒപ്പം വനിത അംഗങ്ങൾ കൂടുതലുള്ള ബ്രാഞ്ചാണെങ്കിൽ ഉറപ്പായും സ്ത്രീയായിരിക്കണം സെക്രട്ടറിയെന്ന നി‍ർദ്ദേശവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...