സംസ്ഥാന സർക്കാരിന്റെ കിറ്റ് വിതരണത്തിൽ അഴിമതിയെന്ന് സി.പി.ഐ എം-സി.ഐ.ടി.യു നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കിറ്റ് വിതരണത്തിൽ അഴിമതിയെന്ന് സി.പി.ഐ എം-സി.ഐ.ടി.യു നേതാക്കൾ. കൊച്ചി സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ റേഷൻ കട തൊഴിലാളികൾ നടത്തിയ സമരത്തിലാണ് വിവിധ ജില്ലയിൽ നിന്നുള്ള സി.പി.ഐ എം നേതാക്കൾ കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. സി.പി.ഐ എം സംസ്ഥാന നേതാവ് കെ.ചന്ദ്രൻ പിള്ളയുടെ സാനിധ്യത്തിലായിരുന്നു പ്രസംഗം.

സി.പി.ഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം.വി സഞ്ജു, കണ്ണൂർ സി.പി.ഐ എം നേതാവ് ടി.വി തമ്പാൻ എന്നി നേതാക്കളുടേതായിരുന്നു ആരോപണം. സർക്കാരിന്റെ കിറ്റ് വിതരണത്തിലും ഭക്ഷ്യ വസ്‌തുക്കൾ നൽകുന്ന കിറ്റിലും അടിമുടി അഴിമതിയുണ്ടെന്നാണ് ഇരുവരുടെയും ആരോപണം. മുമ്പ് പ്രതിപക്ഷവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. റേഷൻ കട തൊഴിലാളികൾക്ക് 11 മാസമായി സിവിൽ സപ്ലൈസും സർക്കാരും നൽകാനുള്ള കമ്മിഷൻ കുടിശിക ആവശ്യപ്പെട്ട് സി.ഐ.ടി.യു സംഘടിപ്പിച്ച സമരത്തിലായിരുന്നു നേതാക്കളുടെ ഏറ്റുപറച്ചിൽ.

സി.പി.ഐ എം സംസ്ഥാന നേതാവ് കെ.ചന്ദ്രൻ പിള്ളയുടെ സാനിധ്യത്തിലായിരുന്നു പ്രസംഗം. സർക്കാർ നൽകുന്ന കിറ്റ് വിതരണത്തിലെ വീഴ്ച്ചകൾക്കെതിരെ സി.പി.ഐ എമ്മിന്റെ തന്നെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു തന്നെ രംഗത്തെത്തുന്നതും ആദ്യമായാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...