ഓവലിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച ; ആറ് വിക്കറ്റ് നഷ്ടം

For full experience, Download our mobile application:
Get it on Google Play

ഓവല്‍: ഇംഗ്ലണ്ടിനെതിാരയ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്.  നാലു റണ്‍സ് വീതമെടുത്ത് റിഷഭ് പന്തും ഷര്‍ദ്ദുല്‍ ഠാക്കൂറും ക്രീസില്‍.  കെ എല്‍, രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ, അജിങ്ക്യാ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നല്ല തുടക്കം പിന്നെ തകര്‍ച്ച

ജെയിംസ് ആന്‍ഡേഴ്സണെയും ഓലി റോബിന്‍ണെയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടങ്ങിയത്. അപകടകാരിയായ ആന്‍ഡേഴ്സണെ ആക്രമിച്ച് കളിച്ച ഇരുവരും ആന്‍ഡേഴ്സന്‍റെ നാലോവറില്‍ 20 റണ്‍സടിച്ചു. ആദ്യ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സിലെത്തിയ ഇന്ത്യ മികച്ച തുടക്കമിട്ടെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ക്രിസ് വോക്സ് രോഹിത് ശര്‍മയെ(11) ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. പൂജാര ക്രീസിലെത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് തുടര്‍ച്ചയായി ആറ് മെയ്ഡ് ഇന്‍ ഓവറുകളെറിഞ്ഞു പിടിമുറുക്കി.

17 റണ്‍സെടുത്ത് മികച്ച തുടക്കമിട്ട രാഹുലിനെ ഒലി റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ ഞെട്ടി. രോഹിത് ശര്‍മ പുറത്തായശേഷം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പായിരുന്നു ഇന്ത്യക്ക് രാഹുലിനെയും നഷ്ടമായത്.

ലീഡ്സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. 31 പന്തില്‍ നാലു റണ്‍സെടുത്ത പൂജാര ജെയിംസ് ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് മടങ്ങി. അപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 39 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. കോലിയും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെ(10) വീഴ്ത്തി ക്രിസ് വോക്സ് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.

ജീവന്‍ കിട്ടിയിട്ടും അര്‍ധസെഞ്ചുറിക്ക് പിന്നാലെ മടങ്ങി കോലി

ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളില്‍ ബാറ്റുവെച്ച് പുറത്താവുന്ന ശീലം ഇത്തവണയും കോലി ആവര്‍ത്തിച്ചു. ഇരുപതുകളില്‍ നില്‍ക്കെ വോക്സിന്‍റെ പന്തില്‍ കോലി നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ജോ റൂട്ട് കൈവിട്ടു. പിന്നീട് രഹാനെയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് തോന്നിച്ച കോലി മനോഹരമായ കവര്‍ ഡ്രൈവുകളിലൂട ബൗണ്ടറി നേടി ആത്മവിശ്വാസത്തിലായി.

എന്നാല്‍ റോബിന്‍സന്‍റെ ഓഫ് സ്റ്റംപില്‍ കുത്തി അകത്തേക്ക് വന്ന പന്തില്‍ ബാറ്റുവെച്ച കോലിയെ(50) ബെയര്‍സ്റ്റോ കൈയിലൊതുക്കിയതോടെ സെഞ്ചുറിയില്ലാതെ മറ്റൊരു ഇന്നിംഗ്സുമായി ഇന്ത്യന്‍ നായകന്‍ തലകുനിച്ച് മടങ്ങി.

ക്യാപ്റ്റന്‍റെ വഴിയെ വൈസ് ക്യാപ്റ്റനും

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തെ ദൗര്‍ബല്യം രഹാനെയും ആവര്‍ത്തിച്ചു. മനോഹരമായൊരു ബൗണ്ടറി നേടിയതിന് പിന്നാലെ ചായക്ക് തൊട്ടു മുമ്പ് ഓവര്‍ടണിന്‍റെ പന്തില്‍ സ്ലിപ്പില്‍ മോയിന്‍ അലിക്ക് പിടികൊടുത്ത് രഹാനെ(14) മടങ്ങി. ഇംഗ്ലണ്ടിനായി റോബിന്‍സണും വോക്സും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ ആന‍്‍ഡേഴ്സണും ഓവര്‍ടണും ഓരോ വിക്കറ്റ് വീഴ്ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...