യുവാവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം ; പിതാവ് റാന്നി പോലീസില്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : യുവാവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം പിതാവ് റാന്നി പോലീസില്‍ പരാതി നല്‍കി. മന്ദമരുതി തെക്കേച്ചരുവില്‍ മുകേഷ്കുമാറിന്റെ (35) മരണത്തിനു പിന്നിലെ ദുരൂഹതയെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എന്‍.മധുവാണ് റാന്നി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം 25ന് രാത്രിയിലാണ് ഇടമുറി തോമ്പിക്കണ്ടത്തിന് സമീപത്തെ ഹോളോബ്രിക്സ് കമ്പനിയ്ക്ക് സമീപം മുകേഷിനെ അവശനിലയില്‍ കണ്ടത്. പരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണില്‍ വിളിച്ച്‌ ഒരു വാഹന നമ്പറും പേരും പറഞ്ഞിട്ടുള്ളതായി പരാതിയില്‍ പറയുന്നു.

മുകേഷിന്റെ ശരീരത്തില്‍ വാഹനാപകടത്തില്‍ സംഭവിച്ചതല്ലാത്ത രീതിയിലുള്ള പരുക്കാണുള്ളതെന്നും പരാതിയില്‍ പറയുന്നു. മറ്റേതോ സ്ഥലത്ത് വെച്ച്‌ മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പരുക്കേറ്റതാകാമെന്നും അവിടുന്ന് രക്ഷപെട്ടു ഇരുചക്ര വാഹനം ഓടിച്ചെത്തി ഇവിടെ വെച്ച്‌ അവശനായി വീണതാകാമെന്നു സംശയിക്കുന്നുവെന്ന് പിതാവ് പരാതിയില്‍ സൂചിപ്പിക്കുന്നു.

യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് വാഹനത്തിന്‍റെ എഞ്ചിന്‍ നിലയ്ക്കാത്ത നിലയിലും ലൈറ്റ് കത്തിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. സ്കൂട്ടറിന് ചെറിയ പോറല്‍ പോലും ഏറ്റിട്ടുമില്ലെന്ന് പരാതിയില്‍ ഉണ്ട്. മുകേഷിന്‍റെ ചെരുപ്പ് സംഭവ സ്ഥലത്ത് കാണാതായതും സംശയം ജനിപ്പിക്കുന്നതായി മധു നല്‍കിയ പരാതിയില്‍ പറയുന്നു.

മുകേഷിന്‍റെ വാടക വീട് സ്ഥിതി ചെയ്യുന്ന കണ്ണമ്ബള്ളിക്കുള്ള യാത്രക്കിടെയാണ് ഇടമുറിയില്‍ വെച്ച്‌ അപകടം ഉണ്ടായത്. അത്തിക്കയത്തെ സ്ഥാപനം അടച്ച്‌ വരുന്ന വഴി അപകടം കണ്ട പാറേക്കടവ് സ്വദേശിയാണ് യുവാവിനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ചത്. ഇവിടുന്ന് വീട്ടുകാരുടെ നേതൃത്വത്തില്‍ വിദഗ്ദ ചികിത്സാക്കായി കോട്ടയത്തിന് മാറ്റുന്നതിനിടെ പാമ്ബാടി താലൂക്കാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെച്ചൂച്ചിറ പോലീസാണ് ആദ്യം കേസെടുത്ത് അന്വേക്ഷണം തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....