Monday, July 7, 2025 11:05 am

എക്സ്പ്രഷന്‍ 2കെ21 ; ഇംഗ്ലീഷ് ബിനാലെ – ഫെസ്റ്റ് ഡിസംബർ 22 ബുധനാഴ്ച ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : എണ്ണൂറാംവയല്‍ സി.എം.എസ് സ്കൂളില്‍ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ബിനാലെയും ഇംഗ്ലീഷ് ഫെസ്റ്റും ഡിസംബർ 22 ബുധനാഴ്ച ആരംഭിക്കും. എക്സ്പ്രഷന്‍ 2കെ21 എന്ന് പേര് നൽകിയിരിക്കുന്ന ഇംഗ്ലീഷ് ബിനാലെ അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരമായ നൈപുണികൾ വർധിപ്പിക്കുന്നതിനു സംഘടിപ്പിച്ചിരിക്കുന്ന ബിനാലെയിൽ കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ, കലാ പരിപാടികൾ, പുസ്തക പ്രദർശനം,പാവ നാടകം, ഹൃസ്വ നാടകം, കാരിക്കേച്ചർ പ്രദർശനം, ഷേക്സ്പിയർ കഥാ പാത്രങ്ങളുടെ അവതരണം, സാംബാ നൃത്തം, എയ്റോബിക്സ് നൃത്തം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

എണ്ണൂറാംവയൽ സ്‌കൂളുമായി പഠന പങ്കാളിത്തത്തിലേർപ്പിട്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് മാർലോ സ്കൂൾ, ജർമ്മനിയിലെ ഇ. എം. എസ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ ഓൺലൈനിൽക്കൂടി ഇംഗ്ലീഷ് ബിനാലെയിൽ തത്സമയം പങ്കു ചേരുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ അധ്യക്ഷത വഹിക്കും. എലേനാ സാജൻ മുഖ്യപ്രഭാഷണം നടത്തും.

കുട്ടികളുടെ ഇംഗ്ലീഷ് കയ്യെഴുത്ത് മാസിക പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോടും, പ്രത്യേക സപ്ലിമെന്റ് റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. ഷാം ജിത്തും നിർവഹിക്കും. ഇംഗ്ലീഷ് പ്രദർശനം റാന്നി ബി. പി. സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷ് ബിനാലേയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും പ്രകൃതി സൗഹൃദങ്ങളായ അലങ്കാരങ്ങളും വസ്തുക്കളും മാത്രമാണ് ബിനാലെയ്ക്ക് ഉപയോഗിക്കുന്നതെന്നും ക്യുറേറ്റർ എം. ജെ ബിബിൻ വെരാൻസ്റ്റാൾട്ടർമാരായ അഞ്ജന സാറാ ജോൺ, മാളവിക സുജിത്, അനയ സിബി എന്നിവർ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു

0
അടൂർ : അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം...

സം​സ്ഥാ​ന​ത്ത് ഇന്നും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ...

കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

0
ചെങ്ങന്നൂർ : ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും തിരുവോണത്തോണിക്ക്...

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27...