ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് മങ്ങാരം ഗവ.യു പി സ്കൂളിൽ തുടക്കം

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് മങ്ങാരം ഗവ.യു പി സ്കൂളിൽ തുടക്കം. പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു മുഖ്യ പ്രഭാഷണം നടത്തി. റിസോഴ്സ് അധ്യാപിക ആതിര രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, പി ടി എ വെെസ് പ്രസിഡന്റ് സംജാ സുധീർ, എസ് എം സി വെെസ് ചെയർമാൻ കെ ജി ശശിധരൻ, സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് കോർഡിനേറ്റർ ലക്ഷമി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

സ്വാഭാവികമായ രീതിയിൽ ഭാഷാ ശേഷി ആർജിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളികളിലൂടെയും സംഭാഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഭാഷയെ അടുത്ത് അറിയാനുള്ള അവസരം ഒരുക്കും. ഡിജിറ്റൽ, വിഷ്വൽ, ഓഡിയോ രൂപത്തിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് ക്ലാസ്. അഞ്ച് ആറ് ക്ലാസുകളിലെ 50 കൂട്ടികൾ വീതം ഉൾപ്പെടുന്ന രണ്ട് ബാച്ചുകളായാണ് ക്ലാസ് നൽകുന്നത്. ഡയറ്റ്, ഡിസ്ട്രിക്ട് സെൻ്റർ ഫോർ ഇംഗ്ലീഷ് എന്നിവർക്കാണ് നടത്തിപ്പ് ചുമതല. സംസ്ഥാനത്തെ 163 സ്കൂളുകളിലാണ് ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....