കാൽപന്ത് മാമാങ്കo : ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും സ്പെയിനും ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു. റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.

ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ്‌ സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി. ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുക. ലോകകപ്പ് ഫുട്‌ബോൾ ചരിത്രം ഉൾപ്പെടുത്തി പതിപ്പ് നിർമ്മാണം, പ്രവചന മത്സരം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി വൺ മില്യൺ ഗോൾ ചലഞ്ചിൽ കുട്ടികൾ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...