ചെന്നൈ : മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ അന്വേഷണം. ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് അന്വേഷണം.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രാജേഷ് ദാസിന്റെ കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്. തമിഴ്നാട് സര്‍ക്കാര്‍ ഇതിനായി ആറംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷ് ദാസിനെ തരംതാഴ്ത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. കൂടാതെ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി കെ. ജയന്ത് മുരളിക്ക് പകരം ചുമതല നല്‍കി.
അഡീഷനല്‍ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. എ.ഡി.ജി.പി സീമ അഗ്രവാള്‍, ഐ.ജി എ. അരുണ്‍, ഡി.ഐ.ജി ബി. ഷാമുന്‍ഡേശ്വരി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ വി.കെ. രമേശ് ബാബു, ഇന്‍റര്‍നാഷനല്‍ ജസ്റ്റിസ് മിഷന്‍ പ്രോഗ്രാം മാനേജ്മെന്റ് തലവന്‍ ലോറീറ്റ ജോണ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാകും അന്വേഷണം.