ലൈംഗിക അതിക്രമത്തിന്​ വിധേയമാക്കിയെന്ന് ഐ.പി.എസ്​ ഉദ്യോഗസ്​ഥയുടെ പരാതി ; ഡിജിപിക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്​ഥന്‍ ലൈംഗിക അതിക്രമത്തിന്​ വിധേയമാക്കിയെന്ന വനിത ഐ.പി.എസ്​ ഉദ്യോഗസ്​ഥയുടെ പരാതിയില്‍ അന്വേഷണം. ലോ ആന്‍ഡ്​ ഓര്‍ഡര്‍ പോലീസ്​ ഡി.ജി.പി രാജേഷ്​ ദാസിനെതിരെയാണ്​ അന്വേഷണം.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രാജേഷ്​ ദാസിന്റെ കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ്​ കേസ്​. തമിഴ്​നാട്​ സര്‍ക്കാര്‍ ഇതിനായി ആറംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.

പരാതിയുടെ അടിസ്​ഥാനത്തില്‍ രാജേഷ്​ ദാസിനെ തരംതാഴ്​ത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍നിന്ന്​ മാറ്റിനിര്‍ത്തുകയും ചെയ്​തു​. കൂടാതെ വിജിലന്‍സ്​ ഡയറക്​ടര്‍ ഡി.ജി.പി കെ. ജയന്ത്​ മുരളിക്ക്​ പകരം ചുമതല നല്‍കി.

അഡീഷനല്‍ ചീഫ്​ സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ  മേല്‍നോട്ടത്തിലാകും അന്വേഷണം. എ.ഡി.ജി.പി സീമ അഗ്രവാള്‍, ഐ.ജി എ. അരുണ്‍, ഡി.ഐ.ജി ബി. ഷാമുന്‍ഡേശ്വരി, ചീഫ്​ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫിസര്‍ വി​​.കെ. രമേശ്​ ബാബു, ഇന്‍റര്‍നാഷനല്‍ ജസ്റ്റിസ്​ മിഷന്‍ പ്രോഗ്രാം മാനേജ്​മെന്റ് ​ തലവന്‍ ലോ​റീറ്റ ജോണ തുടങ്ങിയവര്‍ അന്വേഷണത്തിന്​ നേതൃത്വം നല്‍കും. തൊഴിലിടത്തില്‍ സ്​ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാകും അന്വേഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...