എന്‍.ഡി.എയിലേക്ക് മുസ്​ലിം ലീഗിന് സ്വാഗതം : ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എന്‍.ഡി.എയിലേക്ക് മുസ്​ലിം ലീഗിനെ സ്വാഗതം ചെയ്യുന്നുവെന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭയുടെ പ്രസ്താവനയെക്കുറിച്ച്‌ തനിക്ക് അറിയില്ല. മുസ്​ലിം ലീഗുമായി സി.പി.എം ചര്‍ച്ച നടത്തുകയല്ലാതെ ഞങ്ങള്‍ ഒരു ചര്‍ച്ചയും നടത്തില്ല. ശോഭയുടെ പ്രസ്താവന കേട്ടിട്ട് മറുപടി നല്‍കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എന്‍.ഡി.എയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. മുസ്​ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്​ലിം ലീഗ് ദേശീയധാര അംഗീകരിച്ച്‌ എന്‍.ഡി.എയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും.

ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്​ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക്‌ കൊണ്ടുവരുകയെന്നതാണ് ബി.ജെ.പി ശ്രമം. ക്രൈസ്തവ, മുസ്​ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...