Wednesday, April 24, 2024 8:18 am

ജി.സുധാകരനെതിരെ അന്വേഷണം : എളമരം കരീമും കെ.ജെ തോമസും 25 ന് ആലപ്പുഴയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ അന്വേഷണത്തിന് സിപിഎം. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരനെതിരെയാണ് അന്വേഷണം. ജി. സുധാകരന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച പറ്റിയോയെന്നാണ് അന്വേഷിക്കുക. സംസ്ഥാന കമ്മിറ്റി ഇതിനായി രണ്ടംഗ കമ്മീഷനെ നിയമിച്ചിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മിറ്റിയും ഇതിന് അംഗീകാരം നല്‍കി.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ഈ മാസം 25 ന് ആലപ്പുഴയില്‍ എത്തി എളമരം കരീമും കെ ജെ തോമസും അന്വേഷണം ആരംഭിക്കും. കമ്മീഷനെ വെച്ചതിനെ ഇന്ന്  യോഗത്തില്‍ അഞ്ച് പേര്‍ മാത്രമാണ് എതിര്‍ത്തത്. സുധാകര അനുകൂലികളായ കെ. രാഘവന്‍, കെ. പ്രസാദ് എന്നിവരാണ് എതിര്‍ത്തത്. എന്നാല്‍ മറ്റ് 35 പേരും അന്വേഷണത്തെ സ്വാഗതം ചെയ്തു.

ജി സുധാകരന്‍ തനിക്കെതിരെ ഉയര്‍ന്ന അന്വേഷണത്തിലും ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി ഒന്നും നല്‍കിയില്ല. ജി സുധാകരന്‍ ഉന്നയിച്ച പാര്‍ട്ടിക്കുള്ളിലെ പൊളിറ്റിക്കല്‍ ക്രിമിനലിസത്തിന്റെ  തെളിവുകള്‍ ജില്ലയില്‍ എളമരം കരീമും കെ.ജെ. തോമസും എത്തുമ്പോള്‍ അദ്ദേഹം നല്‍കും.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരന്‍ എന്നിവരോട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയില്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ കുറ്റക്കാരാണെന്നുള്ള തീരുമാനം കമ്മിറ്റി അംഗീകരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം ;...

0
തിരുവനന്തപുരം: ഇനി മുതൽ ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്‌ക്കൊപ്പം വേണ്ടത്...

ഏപ്രിൽ 26ന് അവധി ; ബാങ്കുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസുമായി കെഎസ്‌ആർടിസി

0
കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ അധിക സർവീസ് നടത്താൻ കെഎസ്‌ആർടിസി. വോട്ട്...

വയനാട്ടിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് സൂചനകൾ ; പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുവെന്ന്...

0
വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ വെളിപ്പെടുത്തി. രാവിലെ ആറ്...