ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍  കൊയിലാണ്ടി സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍  കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് ആണ് (28) മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒന്‍പത് പേര്‍ മരിച്ചിട്ടുണ്ട്.

അപകട വിവരം ഞായറാഴ്ചയാണ് അതുല്‍ രാജിന്റെ വീട്ടിലറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരനുമായും ഇറാഖിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍ രാജ് കപ്പല്‍ ജോലിയ്ക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...