Wednesday, April 24, 2024 4:51 pm

സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് വന്‍ ത​ട്ടി​പ്പ് ; നഷ്ടപ്പെട്ടത് കോ​ടി​ക​ള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് ത​ട്ടി​പ്പ് വ്യാപകം. ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ ബാ​ങ്ക്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്താ​ക​മാ​നം കോ​ടി​ക​ള്‍ ന​ഷ്​​ട​മാ​യി.

എ​സ്.​ബി.​ഐ​യു​ടെ വ്യാ​ജ സൈ​റ്റ് നി​ര്‍​മ്മിച്ചാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. ബാ​ങ്കിന്റെ  ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കി​ങ് ആ​പ്ലി​ക്കേ​ഷ​നാ​യ ‘യോ​നൊ’​യു​ടെ പേ​രി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ ബാ​ങ്കിന്റെ പേ​രി​ല്‍ ല​ഭി​ക്കു​ന്ന എസ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്ന് പോലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

‘യോ​നോ’ ബാ​ങ്ക് ആ​പ് ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പ് സം​ഘം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. സ​ന്ദേ​ശ​ത്തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ എ​സ്.​ബി.​ഐ​യു​ടെ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വെ​ബ്സൈ​റ്റി​ല്‍ പ്ര​വേ​ശി​ക്കും. യൂ​സ​ര്‍ ​നെ​യിം, പാ​സ്​​വേ​ഡ്, ഒ.​ടി.​പി എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടും. യാ​ഥാ​ര്‍​ഥ വെ​ബ് സൈ​റ്റെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ ഉ​പ​ഭോ​ക്താ​വ് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം ന​ഷ്​​ട​പ്പെ​ടു​ക​യാ​ണ്. ‘യോ​നോ’ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം 18 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ലി​മി​റ്റ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തിന്റെ പേ​രി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ എ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പ് സം​ഘം ഉ​പ​ഭോ​ക്താ​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും അ​ക്കൗ​ണ്ട് ന​മ്പ​ര​ട​ക്കം സൂ​ചി​പ്പി​ച്ച്‌​ കാര്‍ഡിന്റെ  ഇ​ട​പാ​ട്​ പ​രി​ധി വ​ര്‍​ധി​പ്പി​ച്ചാ​ലു​ള്ള ഗു​ണ​ങ്ങ​ള്‍ വി​വ​രി​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് താ​ല്‍​പ​ര്യ​മു​ള്ള​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് ഒ.​ടി.​പി ന​മ്പ​ര്‍ അ​യ​ക്കും.

ഈ ​ന​മ്പ​ര്‍ പ​ങ്കു​വെ​ക്കു​ന്ന​തോ​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്​​ട​മാ​വു​ക​യാ​ണ്. കെ.​വൈ.​സി അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തിന്റെ  ഭാ​ഗ​മാ​യും എ​സ്.​ബി.​ഐ അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യു​ന്ന​തിന്റെ  പേ​രി​ലും ല​ക്ഷ​ങ്ങ​ള്‍ നഷ്​​ട​മാ​യ​വ​രു​ണ്ട്. വ്യാ​ജ ഗൂ​ഗി​​ള്‍ ഫോം ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ-​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് അ​യ​ച്ചു​ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ്. ഒ​രു​മാ​സ​ത്തി​നി​ട​യി​ല്‍ എ​സ്.​ബി.​ഐ കേ​ന്ദ്രീ​ക​രി​ച്ച്‌ നൂ​റോ​ളം ത​ട്ടി​പ്പു​ക​ള്‍​ സം​സ്ഥാ​ന​ത്ത് ന​ട​ന്ന​താ​യി സൈ​ബ​ര്‍ പോലീ​സ് സ്​​ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

കാ​ര്‍​ഡു​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ ഐ​ഡി, ആ​ധാ​ര്‍ ന​മ്പ​ര്‍ അ​ട​ക്കം വി​വ​ര​ങ്ങ​ള്‍ ബാ​ങ്കി​ല്‍​നി​ന്ന് ത​ട്ടി​പ്പു​കാ​ര്‍​ക്ക് ല​ഭി​ച്ച​താ​യാ​ണ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. എ​സ്.​ബി.​ഐ​യു​ടെ നെ​റ്റ് ബാ​ങ്കി​ങ്ങ്​ സം​ബ​ന്ധി​ച്ചും നി​ര​വ​ധി പ​രാ​തി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ സൈ​ബ​ര്‍ പപോലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

പോലീസ് നല്‍കുന്ന പ്രധാന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇവയാണ്.
എ​സ്.​എം.​എ​സു​ക​ളി​ലു​ള്ള വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്. ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ബ് സൈ​റ്റിന്റെ  URL ശ്ര​ദ്ധി​ക്കു​ക. എ​സ്.​ബി.​ഐ അ​ല്ലെ​ങ്കി​ല്‍ ഇ​ത​ര ബാ​ങ്കു​ക​ളു​ടെ കൃ​ത്യ​മാ​യ വെ​ബ്​​വി​ലാ​സം ശ്ര​ദ്ധി​ച്ചു മാ​ത്രം ഇ​ട​പാ​ട്​ ന​ട​ത്തു​ക. സം​ശ​യം തോ​ന്നു​ന്ന​പ​ക്ഷം ബാ​ങ്ക് ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐജിയുടെ ഇടപെടൽ ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

0
തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍...

ഹാക്കിങിന് തെളിവില്ലെന്ന് സുപ്രീംകോടതി ; വിവിപാറ്റില്‍ വിധി പിന്നീട്

0
നൃൂഡൽ​ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്...

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

0
തിരുവനന്തപുരം: ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും...