വന്യമൃഗങ്ങൾക്ക് ദാഹജലം ഉറപ്പാക്കാൻ വനമേഖലയിലെ ചെക്ക് ഡാമുകളിലെ മണ്ണുംചെളിയും മാലിന്യവും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : കൊടുംവേനലിൽ വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ദാഹജലം ഉറപ്പാക്കുന്നതിന് വനംവകുപ്പിന്റെ നേതൃത്വത്തിൽ വനമേഖലയിലെ ചെക്ക് ഡാമുകളിലെ മണ്ണുംചെളിയും മാലിന്യവും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ തുടങ്ങി. വനംവകുപ്പ് ജീവനക്കാർ, വനസംരക്ഷണ സമിതി അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവരെല്ലാം പങ്കെടുക്കുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷനും യജ്ഞത്തിൽ സഹകരിക്കുന്നുണ്ട്. റാന്നി വനമേഖലയിൽ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലെ വലിയകുളം ചെക്ക്ഡാമിൽ അടിഞ്ഞുകിടന്നിരുന്ന മണലും മണ്ണും ചെളിയും മാലിന്യവും ബുധനാഴ്ച നീക്കംചെയ്തു.

ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാന്റേഷൻ മാനേജ്‌മെന്റ് വിട്ടുനൽകിയ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരുന്ന ചെളിയും മണ്ണും നീക്കംചെയ്തതെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു. വനംവകുപ്പിന്റെ പദ്ധതി പ്രകാരം വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും നൽകുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റേഷൻ പരിധിയിൽ വരുന്ന കാടിനുള്ളിലെ എല്ലാ തടയണകളിലെയും കുളങ്ങളിലെയും മാലിന്യവും നീക്കം ചെയ്യുമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.മുകേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ.രാജേഷ്‌, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ടി.അരുൺലാൽ, സുബിമോൾ ജോസഫ്, ആർ.രാഗേഷ് കുമാർ, എസ്.അനീഷ്, അമൽ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....