ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

For full experience, Download our mobile application:
Get it on Google Play

അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക – പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലെ പെന്റലവെല്ലി തഹസില്‍ ഓഫീസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ശൗചാലയത്തിന്റെ ശോചനീയാവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അടിസ്ഥാനപരമായ വൃത്തിയെങ്കിലും പാലിക്കണമെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയ അദ്ദേഹം ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു.

ഇത്തരം അവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയാണ് ശൗചാലയങ്ങള്‍ ഇത്രയും വൃത്തിഹീനമായി ഉപയോഗിക്കുന്നതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. പിന്നാലെ മന്ത്രി സ്വയം വെള്ളമെടുത്ത് ശൗചാലയം വൃത്തിയാക്കുകയും ചെയ്തു.റവന്യു പെറ്റീഷനുകളും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളും പരിശോധിക്കാനാണ് മന്ത്രി തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയത്. ഫയലുകള്‍ തീർപ്പാക്കാന്‍ വരുന്ന കാലതാമസത്തിനെയും മന്ത്രി വിമര്‍ശിച്ചു. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതില്‍ വരുന്ന കാലതാമസത്തിന് മറുപടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...