വയോജന സംരക്ഷണത്തിന് മുന്‍ഗണന : കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയോജന സംരക്ഷണത്തിന് സര്‍ക്കാര്‍ മുഗണന നല്‍കിയിട്ടുണ്ടെന്നും ഇതിനായി ദീര്‍ഘവീക്ഷണത്തോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവര്‍ക്ക് സേവനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കാനായി സര്‍ക്കാര്‍ വാതില്‍ പടി സേവനങ്ങള്‍ പദ്ധതി നടപ്പിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വയോ മധുരം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന അമ്മിണി, ഓമനയമ്മ എന്നിവര്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണവും എംഎല്‍എ നിര്‍വഹിച്ചു.

സെമിനാറില്‍ അഡ്വ പ്രകാശ് പി തോമസ് നിയമവശങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് വിദ്യാഭാസവും സമ്പന്നരായവരുടെ രീതിയായി മാറിയിരിക്കുകയാണ്. പ്രായമായരോട് ഹീനമായി പെരുമാറുന്നതിലും മലയാളികള്‍ പിന്നിലല്ല. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്ക് നല്‍കാം. നിയമമനുസരിച്ച് വരുമാനമുള്ള മക്കള്‍ മാതാപിതാക്കളെ നോക്കാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രായമായവരെ കരുതേണ്ടത് നിയമമനുസരിക്കാന്‍ വേണ്ടി മാത്രമല്ല സംസ്‌കാരം അനുസരിച്ചുള്ള കടമകൂടിയാണ്. സമൂഹത്തില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിയുന്ന എല്ലാവരേയും പരിപാലിക്കുന്നതും നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...