പ്രദര്‍ശന നഗരിയെ മനോഹരമായി കാത്തുസൂക്ഷിച്ച് ചേച്ചിമാര്‍ ; വൃത്തിക്ക് തെല്ലും കുറവില്ല…

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രദര്‍ശന വിപണനമേള സുന്ദരമാക്കുന്നത് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു! ഇവിടെ വൃത്തിയാക്കുന്ന ക്ലീനിങ് സ്റ്റാഫുകള്‍… സത്യത്തില്‍ ശരിയല്ലേ അവരില്ലെങ്കില്‍ ഇതൊക്കെ വൃത്തി ആവില്ലല്ലോ. എറണാകുളത്തുനിന്നും നീല്‍ അസോസിയേഷന്‍ വഴി വന്ന 14 പേരും ജില്ലയില്‍ നിന്നുള്ള 18 പേരും ചേരുന്ന സംഘമാണ് എന്റെ കേരളം പ്രദര്‍ശന നഗരിയെ മനോഹരമായി കാത്തുസൂക്ഷിക്കുന്നത്. സെക്യൂരിറ്റി ജോലിയും ഇവര്‍തന്നെയാണ് നിര്‍വഹിക്കുന്നത്.

അതിരാവിലെ തന്നെ ഇവരുടെ ജോലി തുടങ്ങും. മേള തുടങ്ങുന്ന ഒന്‍പത് മണിക്ക് മുന്നായി പ്രധാനവേദിയും സ്റ്റാളുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശന നഗരി വൃത്തിയാക്കിയിരിക്കും. എറണാകുളം ജില്ലയില്‍നിന്നും ലീല ചേച്ചിയും സഹായത്തിന് സ്നേഹലതയും യമുനചേച്ചിയും പത്തനംതിട്ടയില്‍ നിന്നും 18 പേരടങ്ങുന്ന സംഘമാണ് ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയത്. ഇതില്‍ ഒന്‍പത് പേര്‍ വൃത്തിയാക്കുന്നതിനും ഒന്‍പത്പേര്‍ സെക്യൂരിറ്റി ജോലിക്കുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനമേളയെ മനോഹരിയാക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ വടശ്ശേരിക്കരയില്‍ നിന്നും 73 വയസുള്ള രാജമ്മ കുഞ്ഞുഞ്ഞുമുണ്ട്. ലീല ചേച്ചി ഏതാണ്ട് എട്ട് ഒമ്പത് വര്‍ഷമായി ഈ മേഖലയിലേക്ക് കടന്നു വന്നിട്ട്. തുടക്കം എറണാകുളം ഐലന്‍ഡില്‍ ആയിരുന്നു. രാജമ്മ ചേച്ചി കോട്ടയത്തെ മേളയിലും ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജോലി സംബന്ധമായ കാര്യങ്ങള്‍ കൃത്യമായി അറിയാം. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാനും ഇതിലൂടെ രാജമ്മക്ക് കഴിയുന്നു.

പത്തനംതിട്ട ജില്ലയിലെ മേളയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ സഹകരണം സന്തോഷം നല്‍കുന്നുവെന്ന് ഇവര്‍ പറയുന്നു. മാലിന്യം വലിച്ചെറിയുന്ന സ്വഭാവക്കാര്‍ കുറവാണെന്നതുതന്നെ പ്രധാന കാരണം. ഒപ്പം സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗാമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ മറച്ചുവയ്ക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...