കെഎസ്‌ആര്‍ടിസിയുടെ നഷ്ടത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നയം : കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോവിഡ് കാലത്ത് കെഎസ്‌ആര്‍ടിസിക്ക് ധനവകുപ്പ് 2300 കോടി നല്‍കി. ബജറ്റില്‍ വകയിരുത്തിയതിന് പുറമേ പണം നല്‍കാന്‍ കഴിയില്ല. കെഎസ്‌ആര്‍ടിസിയുടെ നഷ്ടത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നയമാണെന്നും ബാലഗോപാല്‍ പ്രതികരിച്ചു. ഇന്ധന വിലയില്‍ കേന്ദ്രം കുറവ് നല്‍കണം. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളത്തിന്റെ പകുതി തുക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇത് മുഴുവന്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

4100 കോടിയോളം ജിഎസ്ടി കുടിശ്ശിക കിട്ടാനുണ്ട്. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയാണിത്. മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണിതെന്നും ബാലഗോപാല്‍ പറഞ്ഞു. നികുതി പങ്കിടല്‍ സംബന്ധിച്ച്‌ വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ഇക്കാര്യങ്ങളിലെല്ലാം കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതു ഖജനാവിലെ പണം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന കെ.സുധാകരന്റെ ആരോപണത്തിനും ധനമന്ത്രി മറുപടി നല്‍കി.‌

പൊതു ഖജനാവിലെ പണം ഉപയോഗിച്ചല്ല തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടവും നിയമവും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം. കോണ്‍ഗ്രസ് അങ്ങനെയാണോ ചെയ്യുന്നതെന്ന് ആലോചിക്കണം. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ നിയമപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. എഎപി – ട്വന്റി ട്വന്റി സഖ്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കേരള മോഡലിനെക്കുറിച്ച്‌ എഎപി എന്ത് കൊണ്ട് പറയുന്നില്ലെന്ന് ബാലഗോപാല്‍ ചോദിച്ചു. സര്‍ക്കാര്‍ ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല. ഡല്‍ഹി മുഖ്യമന്ത്രി കണക്കുകള്‍ പരിശോധിച്ച്‌ വേണം മറുപടി പറയാനെന്നും കേന്ദ്ര സഹായം കിട്ടുന്നത് കൊണ്ടാണ് ഡല്‍ഹിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...