രസിപ്പിച്ചും ചിന്തിപ്പിച്ചും എന്റെ കേരളം പരിപാടിയിൽ ജില്ലാ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാംസ്കാരികത്തനിമ നിറഞ്ഞ അവതരണഗാനത്തിൽ തുടങ്ങി ത്യാഗോജ്ജ്വലമായ ഓർമ്മകളുയർത്തിയും ബോധവൽക്കരണസന്ദേശമെത്തിച്ചും വ്യത്യസ്തപരിപാടികളിലൂടെ സദസ്സിനെ പിടിച്ചിരുത്തി ജില്ലാ പോലീസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ‘ എന്റെ കേരളം ‘ പരിപാടിയിലാണ് ജില്ലയിലെ പോലീസ് കലാകാരന്മാർ ഒത്തുചേർന്ന് കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കയ്യടി വാങ്ങിയത്. കേരള പോലീസിന്റെ ത്യാഗോജ്ജ്വലപ്രവർത്തനങ്ങൾ ദൃശ്യവൽക്കരിച്ച അവതരണഗാനത്തോടെയാണ് ജില്ലാ പോലീസിന്റെ പരിപാടികൾ തുടങ്ങിയത്. വെള്ളിയാഴ്‌ചയായിരുന്നു പോലീസിന്റെ കലാവിരുന്ന്. പ്രേക്ഷകരെ ആനന്ദത്തിലാഴ്ത്തിയും ഒപ്പം ചിന്തിപ്പിച്ചും മുന്നേറിയ കലാവിരുന്നിൽ നാടകവും സ്കിറ്റുകളും ഹ്രസ്വചിത്രവുമൊക്കെ അരങ്ങേറി.

റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് ആഹ്വാനം ചെയ്ത ബോധവൽക്കരണനാടകം ‘ ഓർക്കുവാൻ ഓർമിക്കുവാൻ ‘ വ്യത്യസ്ത റോഡപകടങ്ങളുടെ ദൃശ്യങ്ങളിലൂടെ കാണികളുടെ ബോധമണ്ഡലങ്ങളെ തൊട്ടുണർത്തി. വാഹനാപകടം സംഭവിച്ച് തൊട്ടടുത്ത ഒരുമണിക്കൂർ സമയത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയ ഹ്രസ്വചിത്രം ‘ ഗോൾഡൻ അവർ ‘ പ്രേക്ഷകരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. ഇതിന്റെ ദൃശ്യാവിഷ്കാരം മനോഹരമാക്കുന്നതിലും പോലീസ് കലാകാരന്മാർ വിജയിച്ചു. ജനങ്ങളുമായി അടുത്തിടപഴകുന്ന വിഭാഗമെന്ന നിലയിൽ പോലീസിന്റെ വിവിധ പ്രവർത്തനങ്ങൾ തമാശയിൽ കോർത്തിണക്കി അവതരിപ്പിച്ച സ്കിറ്റ്, കാണികൾക്ക് വേറിട്ട അനുഭവമായി മാറി. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയ കലാവിരുന്ന് അവതരിപ്പിച്ചത്. സുബ്രമഹ്ണ്യൻ നമ്പൂതിരിയുടെ ട്രാഫിക് ആൽബം, ജില്ലാ അഡിഷണൽ എസ് പി ആർ പ്രദീപ്‌ കുമാർ പുറത്തിറക്കി.

ജില്ലാ പോലീസിലെ കലാകാരന്മാരായ ജോർജ്ജ് കുട്ടി, സി മധു, ദീപ്തികുമാർ, അരുൺ കുമാർ, വിജയകാന്ത്, വി ശ്രീജിത്ത്‌, എ ഫിറോസ്, സാബു നാരായണൻ, കെ രാജേഷ്, ബി സുരേഷ്, ജയദേവകുമാർ, ആർ രാജേഷ്, ജിജികുമാരി, കൃഷ്ണകുമാരി, നീതുകൃഷ്ണൻ, അശ്വതി വിജയൻ, അനീഷ്, അരുൺ ഗോപി എന്നിവരാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. പോലീസ് കലാവിരുന്ന് അതിമനോഹരമാക്കിയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് അഭിനന്ദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...