നിയമം നല്‍കുന്ന പരിരക്ഷയെ കുറിച്ച് സ്ത്രീകള്‍ ബോധവാന്‍മാരാകണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ലിംഗ സമത്വം എന്ന വിഷയത്തില്‍ വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നിയമം ഉറപ്പു നല്‍കുന്ന പരിരക്ഷയെ കുറിച്ച് സ്ത്രീകള്‍ ബോധവാന്‍മാരാകണമെന്ന് സെമിനാര്‍ നയിച്ച അഡ്വ. അശ്വതി ദാസ് പറഞ്ഞു.

ലിംഗ അസമത്വത്തിനെതിരെ നിരവധി നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ ഇവയെ പുസ്തക താളുകളില്‍ മാത്രം ഒതുക്കാതെ സമൂഹം ഈ നിയമങ്ങളെ കുറിച്ച് ബോധവാന്‍മാരാകുകയും നിയമം നല്‍കുന്ന പരിരക്ഷ ഉപയോഗിക്കുകയും വേണം. ഓരോ സംസ്ഥാനത്തും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നിയമം അനുശാസിക്കുന്ന പരിരക്ഷ ഉറപ്പു നല്‍കുന്നുണ്ട്.

സ്ത്രീകള്‍ ധൈര്യമായി തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയാന്‍ തയാറാകണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ സ്ഥാനമാണ് സമൂഹത്തില്‍ ഉള്ളത്. സമൂഹം അടിച്ചേല്‍പ്പിക്കുന്ന അസമത്വങ്ങളെയും അക്രമങ്ങളെയും കുറിച്ച് സ്ത്രീകള്‍ തന്നെ തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യവും ആര്‍ജവവും കാണിക്കണം.

ഗാര്‍ഹിക പീഡന നിരോധന നിയമത്തിലൂടെ നിരവധി സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുവാന്‍ സാധിക്കുന്നുണ്ട്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് നിയമത്തിലൂടെ നല്‍കുന്ന പരിരക്ഷ ഉറപ്പ് നല്‍കുന്നുണ്ട്. നിയപരിരക്ഷ നല്‍കിയതു കൊണ്ടു മാത്രമായില്ല ഇതിന്റെ സേവനം പരമാവധി ഉപയോഗപ്പെടുത്തി ലിംഗ സമത്വം എന്ന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ സ്ത്രീകള്‍ തന്നെ സധൈര്യം മുന്നോട്ടു വരണമെന്നും അഡ്വ. അശ്വതി ദാസ് പറഞ്ഞു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സ്ത്രീകള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്തു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ നിസ, ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, അംഗനവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...