ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി പരാതി ഉയര്‍ന്നു. ഗര്‍ഭിണികളായ സാധാരണക്കാരാണ് ഇതിലൂടെ ഏറെ ദുരിതത്തിലായിരിക്കുന്നത്. ആശുപത്രിയിലെ ഒരു ഡോക്ടര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അവധിയിലാണ്. മറ്റൊരു സീനിയര്‍ കണ്‍സള്‍ട്ടന്റ് ദീര്‍ഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതായും ആരോപണമുണ്ട്. മൂന്നാമത്തെ ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയെങ്കിലും പകരം ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. ഈ ഡോക്ടറുടെ അവധി സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് പുതിയ നിയമനത്തിന് തടസ്സമെന്നാണ് ലഭിക്കുന്ന വിവരം. പ്രസവത്തിനായി എത്തിയവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് എന്നും പരാതി ഉണ്ട്.

ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ വലിയ ദുരിതത്തിലാണ്. വലിയ പ്രതിഷേധമാണ് രോഗികള്‍ ഉയര്‍ത്തുന്നത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി രോഗികള്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. മറ്റൊരാളെ പകരം നിയമിക്കാതെ നിലവില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കുന്നതെങ്ങനെയാണെന്നതും ദുരൂഹമാണ്.

ട്രാന്‍സ്ഫറുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിലയില്‍ ആകണമെന്നും സര്‍ക്കാര്‍ മാറി എന്ന് കരുതി ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം താല്‍ക്കാലിക പരിഹാരം ചെയ്തിട്ടുണ്ടെന്നായിരുന്നു മലപ്പുറം ഡിഎംഒ നല്‍കിയ വിശദീകരണം. എന്നാല്‍ ഒപി മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. മറ്റ് വിഭാഗങ്ങളിലും സമാന പ്രതിസന്ധിക്ക് സാധ്യത ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...