പെരുമഴയിലും ആവേശച്ചൂടില്‍ വന്‍ ജനാവലി : നഞ്ചിയമ്മയ്ക്കും കനല്‍ ബാന്‍ഡിനുമൊപ്പം ഇളകിമറിഞ്ഞ് കോന്നി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ നയിച്ച കനല്‍ ബാന്‍ഡിന്റെ നാടന്‍പാട്ട് വിസ്മയത്തില്‍ ആവേശം കൊണ്ട് കോന്നി നവകേരളസദസ്സ്. കെഎസ്ആര്‍ടിസി മൈതാനത്ത് നടന്ന കോന്നി നിയോജക മണ്ഡലം നവകേരള സദസിന്റെ വേദിയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്നതിന് മുന്നോടിയായാണ് ഗാനമേള സംഘടിപ്പിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീതും വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം നിറഞ്ഞ് നിന്നു. നവനീതിന്റെ ‘ആടിവാ മയില്‍ ആടിവാ’ എന്ന നാടന്‍പാട്ടിനൊപ്പം ഗായകരും കാണികളും താളമിട്ടു.

അന്തരിച്ച പ്രശസ്ത ഗായകന്‍ ബാനര്‍ജിക്ക് ആദരസൂചകമായി അദ്ദേഹത്തിന്റെ ഗാനങ്ങളും വേദിയില്‍ ആലപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് കോന്നി മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് മുന്‍പ് വേദിയില്‍ നടന്ന കലാപരിപാടികള്‍ സദസ്സിനു ആവേശമായി. കനല്‍ ബാന്‍ഡിന്റെ ഓരോ നാടന്‍ പാട്ടിനുമൊപ്പം സദസ്യര്‍ താളം പിടിച്ചും ചുവട് വെച്ചും ഒപ്പം ചേര്‍ന്നപ്പോള്‍ കോന്നി മണ്ഡലത്തില്‍ ഉത്സവപ്രതീതി നിറഞ്ഞു. ഗാനമേള കൂടാതെ നൃത്ത പരിപാടികളും വേദിയില്‍ അരങ്ങേറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...