നവകേരള സദസ്സ് കേരളത്തിന്റെ ഭാവിക്കായുള്ള ജനകീയ പരിപാടി : മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നവകേരള സദസ്സ് കേരളത്തിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടെത്തി മനസിലാക്കുന്നതിനുമുള്ള ജനകീയ പരിപാടി ആണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദിയായ മാര്‍ സേവിയസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വലിയ തലത്തില്‍ വികസിക്കുകയാണ്. വികസന പ്രവര്‍ത്തങ്ങളും ക്ഷേമ പ്രവര്‍ത്തങ്ങളും മികച്ച രീതിയില്‍ മുന്നേറുന്നു. 1600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ 65 ലക്ഷം ആളുകള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ പല ദേശീയ സൂചകങ്ങളിലും നമ്മള്‍ മുന്നില്‍ നില്‍ക്കുന്നു. ഇനിയും മുന്നേറാനുള്ള മേഖലകളില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സഹായം നല്‍കേണ്ട കേന്ദ്ര സര്‍ക്കാര്‍ നമ്മളെ വരിഞ്ഞു മുറുക്കുന്നു. നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം, കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകള്‍, വായ്പാ വിഹിതം എന്നിങ്ങനെ എല്ലാ മേഖലകളിലും കുറവ് വരുത്തുന്നു. സെസ്, സര്‍ചാര്‍ജ് തുടങ്ങിവ കേന്ദ്രം വര്‍ധിപ്പിച്ചെങ്കിലും ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കേരളത്തിനെതിരെയുള്ള ആസൂത്രിതമായ സാമ്പത്തിക ഉപരോധമാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പാടില്ല എന്ന സമീപനമാണ് പ്രതിപക്ഷവും സ്വീകരിക്കുന്നത്. ഇതിന്റെ തെളിവാണ് ഈ യാത്രയില്‍ ഉടനീളം ഉണ്ടാകുന്ന ബോധപൂര്‍വമായ ആക്രമണങ്ങള്‍. നവകേരളം സൃഷ്ടിക്കാനുള്ള പരിശ്രമത്തില്‍ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നും ജനങ്ങള്‍ ഈ സദസ്സിനെ ഒരു വന്‍ വിജയമാക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...