സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായത് അത്ഭുതകരമായ മാറ്റം : മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസമേഖലയിലും അത്ഭുതകരമായ മാറ്റങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ വേദിയായ മാര്‍ സേവിയസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത് പൊതുവിദ്യാഭ്യാസ മേഖലയിലെ പുരോഗതി ആയിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ആണ് ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തില്‍ പഠനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്നു. ഉന്നത പഠനത്തിനായി വിദേശത്തു പോകുന്ന കുട്ടികള്‍ക്ക് ആ കോഴ്‌സുകള്‍ ഇവിടെ പഠിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

ആരോഗ്യ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. പ്രൈമറി ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റി. സംസ്ഥാനത്ത് ഉടനീളം സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം ഉണ്ടായി. കോവിഡിന്റെ സമയത്തും മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാറിനായി. ഇതില്‍ ആരെയും മാറ്റി നിര്‍ത്തിയില്ല. എല്ലാം വെല്ലുവിളികളെയും അതിജീവിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തു വലിയ കുതിപ്പ് ഉണ്ടായി. ടൂറിസം മേഖലയില്‍ അനന്ത സാധ്യത ഉള്ള ജില്ലയാണ് പത്തനംതിട്ട. ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ അവിഷ്‌കരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിനോദ സഞ്ചാര മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ആണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് മാത്രം ഇത് 36 ലക്ഷം കണക്ഷനുകളായി ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. നവകേരള സദസ്സ് ലോകത്തു തന്നെ ഒരു പുതിയ അനുഭവമാണ്. സര്‍ക്കാര്‍ ജനങ്ങളെ മനസിലാക്കാന്‍ ഓരോ മണ്ഡലത്തിലും എത്തുന്നു. നവകേരള സദസ്സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഓരോ മണ്ഡലത്തിലും ഒഴുകി എത്തുന്ന പതിനായിരത്തിലധികം ആളുകളെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...