റാന്നി : ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ പ്രവേശനോത്സവം 65 കുട്ടികൾ ഒത്തുചേർന്നുള്ള തിരുവാതിരയോടു കൂടി നവാഗതരെ വരവേറ്റു. പ്രവേശനോത്സവ ഗാനത്തിന് ചുവടുകൾ വെച്ചു കൊണ്ടാണ് കുരുന്നുകൾ അണിനിരന്നത്. ഫാ.തോമസ് മേസ്തിരിപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഡയറക്ടർ ഫാ.ജോസഫ് വരമ്പുങ്കൽ ഒ.ഐ.സി, പ്രഥമധ്യാപിക കലാ .വി. പണിക്കർ, ബഥനി ആശ്രമം സുപ്പീരിയർ ഫാ . വില്യം ഒ.ഐ.സി , സ്കൂൾ പി ടി എ പ്രസിഡന്റെ എബ്രഹാം മാത്യൂ , സ്കൂൾ അസി.ഡയറക്ടർ ഫാ. ലിജോ ജോർജ്ജ് ഒ.ഐ.സി എന്നിവർ പ്രസംഗിച്ചു.
നവാഗതരെ വരവേറ്റ് പ്രവേശനോത്സവം : 65 കുട്ടികൾ അണിനിരന്ന് മെഗാ തിരുവാതിര
RECENT NEWS
Advertisment