കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്ര നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ആധുനികവൽക്കരിച്ചു സ്മാർട്ടക്കുക യാണ് ലക്ഷ്യമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ.കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്രാ നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യൂ പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിലെ വിദ്യാലയങ്ങൾ ആധുനിക വൽക്കരിച്ചുകൊണ്ടിരിക്കുകയാണ്.

നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. 15 ലക്ഷം രൂപ മുടക്കിയാണ് തണ്ണിത്തോട് സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള മോഡൽ പ്രീ പ്രൈമറി നിർമ്മിച്ചത്. കുട്ടികളെ ആകർഷിക്കാൻ ചിത്രങ്ങളും ശിൽപങ്ങളും ഗ്രാമ കാഴ്ചകളും പൊതു സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിലെ ഭിത്തിയിൽ പോലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആകർഷകമായ ക്ലാസ്സ്‌ റൂമുകൾ പ്രോജക്ടർ റൂം, സ്കൂൾ മതിലുകളിൽ തൃമാന ദൃശ്യത്തിൽ റിലീഫ് വർക്കുകൾ,കുട്ടികളുടെ പാർക്ക്‌, വായന മൂല, അഭിനയ മൂല, ശാസ്ത്ര മൂല, ഗണിത മൂല എന്നിവയുടെ കോർണരുകൾ, പുതിയ ബെഞ്ച് ഡസ്ക്,തീം ബേയ്സ്ഡ് കർട്ടൻസ്‌ ഫൗണ്ടൻ, ഗുഹ, ഹെലികോപ്റ്റർ, ഡോൾഫിൻ, ആമ എന്നിവയുടെ ശില്പങ്ങൾ, ഇക്കോ പാർക്ക്, ഇക്കോ പാർക്കിലെ നടപ്പാതയിലൂടെ പോകുമ്പോൾ ട്രാഫിക് ബോധവൽക്കരണ ചിഹ്നങ്ങൾ, ഗുഹയ്ക്ക് മുകളിൽ കാവലിരിക്കുന്ന സിംഹത്തിന്റെ ശിൽപം, കൃത്രിമ വെള്ളച്ചാട്ടം, കുളത്തിനു കുറുകെയുള്ള നടപ്പാത, തുടങ്ങി അത്യാകർഷകമായിട്ടാണ് മോഡൽ പ്രീ സ്കൂൾ നിർമ്മിച്ചിരിക്കുന്നത്.

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജിജി സജി അധ്യക്ഷത വഹിച്ചു. തണ്ണിത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എ കുട്ടപ്പൻ, എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോക്ടർ. ബി.ഷാജി, പഞ്ചായത്ത്‌ അംഗങ്ങളായ ആർ, സ്വഭു, പത്മ കുമാരി അമ്മ, കോന്നി ബി പി സി ലേഖ എസ്, ജയലക്ഷ്മി എ പി, എ കെ പ്രകാശ്, കോന്നി എ.ഈ.ഒ.കുഞ്ഞു മൊയ്തീൻ കുട്ടി, പ്രവീൺ തണ്ണിത്തോട്, അജയകുമാരൻ നായർ, റോഷ് കുമാർ, അശ്വതി രണദീപ്, ശോഭ കുമാരി, തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ശാന്ത ആർ നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...