പത്തനംതിട്ട : വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെയും, സംരംഭകത്വ താത്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്‍ഡസ്ട്രീസ് ഓണ്‍ കാമ്പസ് പോളിടെക്‌നിക്കുകളില്‍ ആരംഭിച്ചിട്ടുള്ളത്. അവ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണം.
പഠനത്തോടൊപ്പം സമ്പാദ്യവും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുത്തന്‍ സാങ്കേതിക വിദ്യയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തി നാടിന്റെ വികസനത്തിന് വഴിയൊരുക്കണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രവും സമൂലവുമായ വികസനത്തിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ലോകോത്തര പശ്ചാത്തല സംവിധാനം ഒരുക്കി നല്‍കും. കേരളത്തില്‍ പഠനം നടത്തുവാനുള്ള സാധ്യത വര്‍ധിപ്പിക്കും.
പുതിയ കാലവും ലോകവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസ പരിഷ്‌കരണം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ശ്രദ്ധേയമായ കുതിച്ചു ചാട്ടമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
9.95 കോടി രൂപ വിനിയോഗിച്ചാണ് വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് നിര്‍മിച്ചതെന്ന് അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മുപ്പതിനായിരം ചതുരശ്ര അടിയിലാണ് മൂന്നുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സാങ്കേതികരംഗങ്ങളില്‍ മികച്ച കുതിച്ചു ചാട്ടമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയുള്ള റോഡ് നവീകരണമാണ് പുറമറ്റം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
വെണ്ണിക്കുളം പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് ബസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് ജീവിത നിലവാരം വര്‍ധിപ്പിക്കുന്ന ജനതയെ വാര്‍ത്തെടുക്കുവാന്‍ സ്‌കില്‍ ടെക്‌നിക് സെന്ററുകള്‍ സഹായിക്കുമെന്നും എംപി പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
1984-ല്‍ സ്ഥാപിതമായ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് പത്തനംതിട്ട ജില്ലയുടെ വികസന കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളസ്ഥാപനമാണ്. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കംപ്യുട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ നാല് വിഭാഗങ്ങളിലായി കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകളാണ് കോളജ് നല്‍കി വരുന്നത്. കേരള സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രശ്മിമോള്‍, പഞ്ചായത്ത് അംഗം ഷിജു പി കുരുവിള, ജെഡിഎസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ എ.കെ.മുഹമ്മദ് അസീര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ സിറിന്‍ ചാക്കോ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി. ബീന, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































