ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് -കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് – പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പമ്പാ നദീ തീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിലെ തലച്ചിറ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ നടന്നു. പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനപദ്ധതി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗവും റാന്നി മുന്‍ എംഎല്‍എയുമായിരുന്ന രാജു ഏബ്രഹാം തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹനന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കോമളം അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എസ്.പത്മ ലേഖ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മനോജ് കെ ഫിലിപ്പ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്.അനഘ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...