ചാലക്കുടി : 2022 ലോക പരിസ്ഥിതിദിനം കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വി.ആർ.പുരം ഗവ. ഹയർ സെക്കന്റി സ്കൂളിൽ വെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ബി.എൽ. നിർവ്വഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു. സബ്ബ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കാസിം.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സാജി.ടി.കെ, വാർഡ് കൗൺസിലർ ശ്രീമതി. ആലീസ് ഷിബു, പ്രിൻസിപ്പാൾ ശ്രീമതി. സുമ.പി.കെ, ജില്ലാ പ്രസിഡന്റ് ശ്രീ. ഫാൻസൻ മൈക്കിൾ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീ. പി.ഡി. സൈമൺ, സബ്ബ്കമ്മിറ്റി കൺവീനർ ശ്രീ.കെ.എഫ്. ഫ്രാൻസിസ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൗൺസിലർ ശ്രീ. ബിജു.സി.എ, പി.ടി.എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ.വി. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും യോഗത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം യൂണി സെക്രട്ടറി ശ്രീ. വി.ടി. ജോജോയും വൃക്ഷതൈ വിതരണം ശ്രീമതി. ആലീ ഷിബുവും മധുരപലഹാര വിതരണം യൂണിറ്റ് പ്രസിഡന്റ് ശ്രീ. എസ്.എ വിജയകുമാറും നിർവ്വഹിച്ചു.
പരിസ്ഥിതി ദിനം ആചരിച്ചു
RECENT NEWS
Advertisment