പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടി നടപ്പാക്കണം ; വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടിയാണെന്നും ഓരോരുത്തരുടെയും കടമ കൂടിയാണെന്നും വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ല പഞ്ചായത്തും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല വൃക്ഷത്തൈ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്.പുഷ്പ പരിസ്ഥിതിദിന സന്ദേശം നല്‍കി. മലങ്കര  ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് അനുഗ്രഹ സന്ദേശം നല്‍കി.

ജില്ല പഞ്ചായത്തംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ വി.ബി ഹരിദാസ്, കെ. ബാലചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ് ചാത്തങ്കേരി, ജോ ഇലഞ്ഞിമൂട്ടില്‍, നിഷ അശോകന്‍, അംഗങ്ങളായ പി.തോമസ് വര്‍ഗീസ്, ജോണ്‍ വാലയില്‍, റേച്ചല്‍ വര്‍ഗീസ്, ജോളി ജോര്‍ജ്, ശശികല ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ ജിവിന്‍ പുളിമ്പള്ളില്‍, ആനി ഏബ്രഹാം, റെനി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് വി.ചെറി, സൂസമ്മ പൗലോസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി.എല്‍.അമ്പിളി, ജാനറ്റ് ഡാനിയേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എബി ബാബു, സ്‌കൂള്‍ മാനേജര്‍ വര്‍ഗീസ് എം.അലക്‌സ്, പ്രധാന അധ്യാപകന്‍ കെ.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീനാമോള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...