സമൂഹത്തിന്റെ നിലനില്‍പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിന്റെ നിലനില്‍പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ അഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഭൂമിയുടെ നിലനില്‍പിന് വൃക്ഷങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യത്തിലൂടെ ശുദ്ധവായു കുറയുന്നു. പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനം ശക്തമാക്കണം.

വിമുക്തി മിഷനിലൂടെ എക്സൈസ് ലഹരിക്കെതിരെ നിരവധി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും ലഹരിക്കെതിരെ ജനങ്ങളില്‍ അവബോധവും സൃഷ്ടിക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനമാണ് നടത്തുന്നത്. അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിനുള്ള തുക അനുവദിക്കുമെന്നും അദേഹം പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി ബി ബാബു ലഹരിവിരുധ പ്രതിജ്ഞ ചൊല്ലി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി എം മഞ്ജു, പ്രധാനാധ്യാപിക ജെ നിഷ, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...