കൈതോലപ്പായയിലെ പണം ; ആരോപണം പാര്‍ട്ടിക്കു നേരെയല്ല – ഇപി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സിപിഎമ്മിന് നേരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കൈതോലപ്പായില്‍ സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണം സിപിഎമ്മിന് നേരെയല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് അടിസ്ഥാന രഹിതമായ ആരോപമാണെന്ന് ആര്‍ക്കും മനസിലാകും. ജി ശക്തിധരനും പാര്‍ട്ടിക്ക് നേരെ അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഇത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

ജി ശക്തിധരനും അത്തരമൊരു ആരോപണം പാര്‍ട്ടിക്ക് നേരെയോ എല്‍ഡിഎഫിന് നേരെയോ ഉന്നയിച്ചിട്ടില്ല. സിപിഎമ്മിനെയോ ദേശാഭിമാനിയെയോ ആ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ദേശാഭിമാനിയെന്നും ജയരാജന്‍ പറഞ്ഞു. സുധാകരന്‍ ഗുരുതരമായ തെറ്റാണ് ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ ആ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. ദിനം പ്രതി സുധാകരനെതിരെ കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയരംഗത്ത് ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ജാഗ്രത പാലിക്കണം. ആരോപണ വിധേയരായവര്‍ എഐസിസിയുടെ സംരക്ഷണം ഉറപ്പുവരുത്തിയാല്‍ എഐസിസിക്ക് നേരെയും വലിയ അവമതിപ്പാണ് ഉണ്ടാകുക എന്നത് അവരും ഓര്‍ക്കണം. സംശുദ്ധരായ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പരിഹാസ്യരാക്കുതെന്നും സുധാകരന്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...