ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അം​ഗം ഇ പി ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു എന്നും ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നിട്ടും സംശയമുണ്ടെങ്കിൽ കണ്ണൂരിൽ പ്രത്യേകമായി പരിപാടി സംഘടിപ്പിക്കും. എല്ലാ കാര്യങ്ങൾക്കും അവിടെവച്ച് മറുപടി പറയുമെന്നും ജയരാജൻ അറിയിച്ചു. ഇ.പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഇന്നലെ പ്രകാശനം ചെയ്തു.

കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കഥാകൃത്ത് ടി പദ്മനാഭൻ ഏറ്റുവാങ്ങി. പികെ കുഞ്ഞാലികുട്ടി, പിഎസ് ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയ നേതാക്കളും എത്തിയിരുന്നില്ല. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ പി സ്വീകരിച്ചതെന്നും അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് ഇപിക്ക് എതിരെ ഏറെ പ്രചരണങ്ങളുണ്ടായെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചട്ടങ്ങളിൽ ഭേദഗതി : നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

0
തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി...

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

0
കാസർകോട്: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാൽ...

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...