മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പ് പണം കൊണ്ടുവന്നത് അന്വേഷിക്കുന്നില്ല, പകരം രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണ് ഇപ്പോ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട. മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് വീണക്കെതിരായ കേസ്. ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി രാഷ്ട്രീയമായി പക്വത ഉള്ള ആൾ അല്ലെന്നും സിനിമയാണ് രാഷ്ട്രീയം എന്ന് ധരിച്ചു നടക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ഇപി പറഞ്ഞു. സിനിമയിൽ നടത്തുന്ന അടിപിടിയാണ് രാഷ്ട്രീയം എന്നാണ് സുരേഷ് ഗോപിയുടെ ധാരണ. നിയമസഭയുടെ അധികാരത്തെ കുറിച്ച് സുരേഷ് ഗോപിക്ക് ബോധമില്ല. ഇത്തരക്കാരെ ജനങ്ങൾ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും ഇപി ജയരാജൻ പറഞ്ഞു. ദില്ലിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്താൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു. അത് ഇല്ലാതെ ആക്കിയത് കോൺഗ്രസാണ്. ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയാൻ ശ്രമിച്ചില്ല എങ്കിൽ കോൺഗ്രസ്‌ അപകടത്തിൽ ആകുമെന്നും ഇപി ജയരാജൻ മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി

0
ആലപ്പുഴ: പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക...

യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി

0
ദുബായ്: യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ സ്വപ്നനഗരമായ ദുബായിൽ...

മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ ശക്തമായി ചെറുക്കുമെന്ന് ടിവികെയും ഡിഎംകെയും

0
ചെന്നൈ: പാർലമെന്‍റിൽ മണ്ഡല പുനർനിർണയ (ഡിലിമിറ്റേഷൻ) ബിൽ അവതരിപ്പിച്ചാൽ തമിഴ്‌നാട്ടിൽ അതിനെ...

അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള തർക്കത്തിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ...