സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്ത ഓര്‍‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ​ഗവര്‍ണറോട് ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അസാധാരണ സാഹചര്യം സാധാരണ സാഹചര്യമായി തീരും. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

കോഴിക്കോട് മേയര്‍ ബാല​ഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച്‌ ജില്ലാ കമ്മറ്റി പരിശോധിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന പാര്‍ട്ടിയും ആവശ്യമായ നിര്‍ദേശവും ഇടപെടലും നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണത്തെ കുറിച്ച്‌ സമര്‍ഥരായ ഉദ്യോ​ഗസ്ഥരെ വച്ച്‌ സര്‍ക്കാര്‍ അന്വേഷിക്കുകയാണ്.

കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേ​ഗം പിടിക്കുന്ന പോലീസ് സംവിധാനമാണ് ഇവിടെ ഉള്ളത്. എന്നാല്‍ സമര്‍ഥരായ കുറ്റവാളികളാണ് എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള്ളത്. അതുകൊണ്ട് പിടികൂടാന്‍ സമയം എടുത്തേക്കും. എ കെ ജി സെന്റര്‍ ആക്രമണത്തെ കുറിച്ച്‌ സ്ഥിരമായി ഇങ്ങനെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....