തിരുവനന്തപുരം : ഗവര്‍ണറുടേത് തരംതാണ ഭാഷയെന്ന് ഇ.പി.ജയരാജന്‍. ഇര്‍ഫാന്‍ ഹബീബിനെ ഗവര്‍ണര്‍ തെരുവുതെണ്ടിയെന്ന് വിളിച്ചു. ഗവര്‍ണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ആർഎസ്എസ് സേവകനായി ഗവര്‍ണര്‍ മാറി. ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. വിഴിഞ്ഞം സമരം സംശയാസ്പദമാണ്. സമരം മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണോ എന്ന് സംശയം തോന്നും. സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞതെല്ലാം ചെയ്തെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
ഇര്‍ഫാന്‍ ഹബീബിനെ ഗവര്‍ണര്‍ തെരുവുതെണ്ടിയെന്ന് വിളിച്ചു ; ഗവര്‍ണറുടെ സമനില തെറ്റി : ഇ.പി ജയരാജന്‍
RECENT NEWS
Advertisment