ഭാര്യയെ അക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഭാര്യയെ അക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ചാണയില്‍ താമസിക്കുന്ന യുവതിയെ ഭര്‍ത്താവ് പറപ്പന്‍ വീട്ടില്‍ റിന്‍ഷാദ് (39) മൃഗീയമായി അക്രമിച്ചിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ വൈകിട്ട് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നിര്‍ദേശ പ്രകാരം വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിന്‍ഷാദ് ഭാര്യയെ നിരന്തരം മര്‍ദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്‌ അടിക്കുകയും ചെയ്തിരുന്നു. 11 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്നപരാതിയെ തുടര്‍ന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സിഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...