തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം ചെയ്തിട്ടില്ലെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കോടതിയിൽ. കുറ്റപത്രം വായിച്ചു കേട്ടപ്പോഴായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം. കേസിൽ ഇ.പി.ജയരാജൻ ഇന്നു കോടതിയിൽ നേരിട്ടു ഹാജരായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിയുൾപ്പെടെയുള്ള പ്രതികൾ ഹാജരായെങ്കിലും അസുഖമാണെന്നു കാണിച്ച് ജയരാജൻ ഹാജരായിരുന്നില്ല. യുഡിഎഫ് സർക്കാർ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കയ്യാങ്കളിക്കേസെന്നായിരുന്നു കോടതിയിൽ നിന്നു പുറത്തെത്തിയ ജയരാജന്റെ പ്രതികരണം.
ഞാൻ കുറ്റം ചെയ്തിട്ടില്ല : ഇ.പി.ജയരാജൻ
RECENT NEWS
Advertisment