ഉതിമൂട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഒരു ജീവനും കൂടി പൊലിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട്ടില്‍ നടന്ന വാഹനാപകടത്തില്‍ ഒരു ജീവനും കൂടി പൊലിഞ്ഞു. കോട്ടാങ്ങല്‍ കുളത്തൂര്‍ മാമ്പറ്റ നൈനാന്‍ എബ്രഹാം(ജയന്‍ മാമ്പറ്റ-42) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെ ഉതിമൂട് സഹകരണ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്കു പോയ ജയനെ എതിരെ അമിത വേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജയനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിരുന്നു.

ചികിത്സയിലിരിക്കെ ഇന്നു ഉച്ചയോടാണ് മരണം സംഭവിച്ചത്.സംസ്ക്കാരം പിന്നീട്.
റോഡ് ഉന്നത നിലവാരത്തിലാക്കിയതിനു ശേഷം ചെറുതും വലുതുമായ 42-ഓളം അപകടങ്ങളാണ് ഉതിമൂട്ടില്‍ നടന്നത്. ഏകദേശം അഞ്ചു മാസത്തിനിടയിലാണ് ഇത്രയും അപകടങ്ങള്‍ ഇവിടെ സംഭവിച്ചത്.ഇന്നു സംഭവിച്ചതു കൂടിയായപ്പോള്‍ നാലോളം മരണങ്ങളും സംഭവിച്ചു.ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഇവിടെ സുരാക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ മടി കാണിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....