മാതൃകാ പ്രീ പ്രൈമറി കുരുന്നുകൾക്ക് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതി പ്രകാരം ഗവ.എൽ.പി സ്കൂൾ കല്ലൂപ്പാറയിൽ സജ്ജീകരിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം എൽ എ നിർവ്വഹിച്ചു. പഠനവും കളിയും ഒരുമിച്ച് കൊണ്ടുപോകാനും പൊതുവിദ്യാലയത്തെ ശക്തിപ്പെടുത്താനും ഇത്തരം പദ്ധതികൾ കൊണ്ട് സാധിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. ചടങ്ങിൽ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർമ്മാണ ശിൽപ്പി അഭിലാഷ് ഉണ്ണിയെയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷൻ മെമ്പർ രാജി പി രാജപ്പൻ മുൻ പ്രഥമ അധ്യാപകൻ സുകുമാരൻ നായരെയും ആദരിച്ചു.

സ്കൂൾ പ്രഥമ അധ്യാപിക സുനി പി. മാത്യു, ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ മെമ്പർ സി.കെ ലതാകുമാരി , മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജ്ഞാനമണി മോഹൻ ,കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മനു ഭായ് മോഹൻ , ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ബെൻസി അലക്സ്, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ പി ജ്യോതി, വാർഡ് മെമ്പർമാരായ ഗീത ശ്രീകുമാർ , റെജി ചാക്കോ , എബി മേക്കരിങ്ങാട്ട്, അന്നമ്മ പോൾ, റ്റി.റ്റി മനു , എന്നിവരും സ്കൂൾ പിടിഎ പ്രസിഡന്റ് ബൈജി വർഗ്ഗീസ്, എസ്.എസ്. കെ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ – ഓഡിനേറ്റർ ഡോ.ലജു പി തോമസ്, പ്രോഗ്രാം ഓഫീസർമാരായ എ.കെ പ്രകാശ്,എ.പി ജയലക്ഷ്മി, മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്‍.വി മഹേഷ് കുമാർ, ഡയറ്റ് ഫാക്കൽറ്റി ഡോ.കെ .ഷീജ, മല്ലപ്പള്ളി ബ്ലോക്ക് പ്രോഗ്രാം കോ-ഡിനേറ്റർ വി.അമ്പിളി , ക്ലസ്റ്റർ റിസോഴ്സ് കോ- ഡിനേറ്റർ സുമാ ദേവി, വികസന സമിതി അംഗം മാത്യൂ ശാമുവേൽ , പൂർവ്വ വിദ്യാർത്ഥി ഗിരി എസ്. നായർ , എം.എ ശ്രീജിത്ത്, എസ് രാധിക എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...