ഉയർന്ന പെൻഷൻ അപേക്ഷിച്ചത് 15.24 ലക്ഷം പേർ ; കിട്ടിത്തുടങ്ങിയത് ഒന്നരലക്ഷം പേർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ ലഭിച്ച 15.24 ലക്ഷം അപേക്ഷകളിൽ യോഗ്യത നേടിയത് 3.73 ലക്ഷംമാത്രം. ഇതിൽ വിരമിച്ച അപേക്ഷകരിൽ പെൻഷൻ ലഭിച്ചുതുടങ്ങിയത് ഒന്നരലക്ഷം പേർക്കാണെന്നും കേന്ദ്ര തൊഴിൽമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. ഉയർന്ന പെൻഷനുവേണ്ടിയുള്ള അപേക്ഷകളിൽ ഇനി തീർപ്പാക്കാൻ ബാക്കിയുള്ളത് 11,595 എണ്ണം മാത്രമാണ്. ഇതിൽ 1251 എണ്ണം കേരളത്തിലേതാണ്. രാജ്യത്താകെ 85.84 ലക്ഷം പേരാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങളായുള്ളത്. ഇതിൽ സുപ്രീംകോടതിയുടെ 2022 നവംബർ നാലിലെ വിധിയുടെ പിൻബലത്തിൽ യഥാർഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെൻഷനുവേണ്ടി 17.49 ലക്ഷം പേരാണ് അപേക്ഷിച്ചത്. എന്നാൽ ഇതിൽ 2.24 ലക്ഷം അപേക്ഷകൾ തൊഴിലുടമകൾ ഇ.പി.എഫ്.ഒ.യ്ക്ക് ഫോർവേഡ് ചെയ്തില്ല.

തൊഴിലാളിയും തൊഴിലുടമയും ചേർന്ന് നൽകേണ്ട സംയുക്ത ഓപ്ഷൻ സമർപ്പിക്കപ്പെട്ടത് 15,24,365 എണ്ണമാണ്. ഇതിൽ ഇ.പി.എഫ്.ഒ.യുടെ വിവിധ പരിശോധനകൾ കഴിഞ്ഞ് ഡിമാൻഡ് ലെറ്റർ (അധിക വിഹിതം നൽകാനാവശ്യപ്പെടുന്ന കത്ത്) നൽകിയത് 4.31 ലക്ഷം പേർക്കാണ്. എന്നാൽ, ഡിമാൻഡ് ലെറ്ററിൽ പറഞ്ഞതുക കൈമാറാത്തതും മറ്റുമായി 58,113 അപേക്ഷകൾ അയോഗ്യമെന്നു കണ്ടെത്തി. ഇതോടെ ഫലത്തിൽ 3.73 ലക്ഷം പേർ മാത്രമാണ് ഉയർന്ന പെൻഷന് യോഗ്യതനേടിയത്. അതായത്, അപേക്ഷിച്ചവരിൽ ഏതാണ്ട് നാലിലൊന്നുപേർ. വിരമിച്ചവർക്ക് പെൻഷൻ അനുവദിക്കുന്ന അവസാന നടപടിയായ പെൻഷൻ പേ ഓർഡർ (പെൻഷൻ നൽകാനുള്ള ഉത്തരവ്) ലഭിച്ചത് 1,49,806 പേർക്കാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...